Mon. Dec 23rd, 2024

തിരുവനന്തപുരം:

ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി,  കൊവിഡ്‌ റാണി പദവികൾക്കായി നടക്കുകയാണെന്ന തന്‍റെ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതേ കുറിച്ച് കോൺഗ്രസിലെ വനിതാനേതാക്കളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച്  കെ കെ ശൈലജയും പ്രതികരിച്ചിട്ടില്ല. വനിതാകമ്മീഷനിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.

By Binsha Das

Digital Journalist at Woke Malayalam