24 C
Kochi
Sunday, August 1, 2021
Home Tags Mullappally RAMACHANDRAN

Tag: Mullappally RAMACHANDRAN

Mullappally Ramachandran claims whole responsibility for election failure

തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി

 ഇന്നത്തെ പ്രധാന വാർത്തകൾ:തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ വളഞ്ഞിട്ടാക്രമിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബർ 22 മുതൽ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്‍റെ തീരുമാനം. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന്...

സര്‍ക്കാരിനെതിരേ ജനം വിധിയെഴുതുമെന്ന് മുല്ലപ്പിള്ളി

കോഴിക്കോട് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാന്‍ സജ്ജരായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നുള്ള മോചനമാണ് മലബാര്‍ ജനത ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ജനതയെ വഞ്ചിച്ചവരാണ് സിപിഎമ്മുകാര്‍. അവരുടെ അവസരവാദ രാഷ്ട്രീയത്തെ കേരള ജനത തിരിച്ചറിഞ്ഞു. അതിനെതിരെ ശക്തമായ വിധിയെഴുത്താണ്...
Mullappally

കോടിയേരി ഗതികെട്ടാണു രാജിവെച്ചതെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷ്‌ണന്റെ രാജി പിടിച്ചു നില്‍ക്കാനുള്ള വിഫലശ്രമം നടത്തി ഗതികെട്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷ്‌ കോടിയേരിക്കെതിരായ അന്വേഷണത്തിന്റെ ദിശ മനസിലാക്കിയാണ്‌ കോടിയേരിയെ മാറ്റിയത്‌.കോടിയേരിയുടെ പിന്മാറ്റം സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ അന്ത്യത്തിന്റെ തുടക്കമാണ്‌. ഇത്‌ രാജിയാണോ അവധിയാണോയെന്ന്‌ സിപിഎം...
Secretariat fire accident no evidence for short circuit

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹതയേറുന്നു; ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ല

 തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി. രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്...
Mullappally against fake encounter

വയനാട്ടില്‍ നടന്നത്‌ വ്യാജ ഏറ്റുമുട്ടലെന്ന്‌ മുല്ലപ്പള്ളി

കൊല്ലം:വയനാട്ടില്‍ യുവാവ്‌ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റു മരിച്ച സംഭവം വ്യാജഏറ്റുമുട്ടലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാത്തികൊണ്ടും തോക്കു കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്‌. ഏറ്റുമുട്ടലിനെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്‌ അധികാരത്തില്‍ വന്ന ശേഷം പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമുണ്ടായ...
Shani against Mullappally

മുല്ലപ്പള്ളിക്കെതിരേ കൂടുതല്‍ പേര്‍ രംഗത്ത്‌

ആലപ്പുഴ: സ്‌ത്രീവിരുദ്ധ പ്രസ്‌താവനയില്‍ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കോണ്‍ഗ്രസില്‍ നിന്നടക്കം കൂടുതല്‍ പേര്‍ വിമര്‍ശനവുമായി രംഗത്ത്‌. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വേട്ടക്കാരന്റേതാണെന്നും പീഡനക്കേസിലെ പ്രതികളെ രക്ഷിക്കുകയെന്നതാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പരാമര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ഷാനിമോള്‍ ഉസ്‌മാന്‍ എംഎല്‍എയും പറഞ്ഞു.നേരത്തേ...

മുല്ലപ്പള്ളിക്കെതിരേ വനിതാകമ്മിഷന്‍ നടപടിയെടുക്കും

കൊച്ചി: സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നടപടിക്ക്‌ വനിതാകമ്മിഷന്‍. പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന്‌ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസ്സിന്‌ യോജിച്ച പരാമര്‍ശമല്ലിത്‌. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.ബലാത്സംഗം എന്താണെന്ന്‌ മുല്ലപ്പള്ളി മനസിലാക്കണം. സ്‌ത്രീയുടെ ശരീരത്തിനു മേല്‍...

വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായെന്ന വെൽഫെയർ പാർട്ടി സംസ്ഥാന  പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്.  സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും, വെൽഫെയർ പാർട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പിന് ധാരണയായില്ലെന്നും അദ്ദേഹം പറഞ്ഞു.  ജമാഅത്തെ ഇസ്‌ലാമി അമീറിനെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസൻ...

പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുകയാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം:കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിആര്‍ വര്‍ക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ തിരുവനന്തപുരത്തു നടന്ന കുപ്രസിദ്ധമായ കള്ളക്കടത്തു കേസിന്റെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ് കേരളം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കുന്നതെന്ന്...

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹം: മുല്ലപ്പള്ളി

തിരുവനന്തപുരം:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച്‌ താന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്‍ഐഎ അന്വേഷണത്തിന് പുറമേ സിബിഐ, റോ എന്നീ അന്വേഷണങ്ങള്‍ക്കൂടി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു....