Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്ത് തുടരുന്ന ആന്റി ബോ‍ഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങി. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍.

അതേസമയം, രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം മാര്‍ച്ച് 23 മുതല്‍ ഇതുവരെ ഉറവിടമറിയാത്ത 70ലേറെ കൊവിഡ് രോഗികളുണ്ട്. ഇതില്‍ എട്ട് പേരുടെ രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

By Binsha Das

Digital Journalist at Woke Malayalam