Wed. Jan 22nd, 2025
മുംബൈ:

ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. രണ്ടായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഒമ്പത് കോടി രൂപയാണ് വിവോയുടെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്. ഈ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഭ്യന്തരക്രിക്കറ്റിന്റെ വികസനത്തിന് വേണ്ടിയാണെന്നും കരാറിൽ നിന്നും പിന്മാറുകയണെങ്കിൽ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ ബിസിസിഐ അതിനൊപ്പം നില്‍ക്കുമെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam