Mon. Dec 23rd, 2024
കണ്ണൂർ:

കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തുമെന്നും മന്ത്രി ഇ പി ജയരാജൻ. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ജില്ലയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ മുതലെടുപ്പല്ല ഈ സമയത്ത് വേണ്ടതെന്നും ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam