Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രവാസികളും കുടിയേറ്റതൊഴിലാളികളും തമ്മില്‍ നിരവധി വ്യത്യാസമുണ്ടെന്നും  അതിനാല്‍ പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാകില്ലെന്നും നോര്‍ക്ക സെക്രട്ടറി കെ ഇളങ്കോവല്‍ ഇറക്കിയ ഉത്തരവിൽ പറയുന്നു. പ്രവാസികളെ അതിഥിത്തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിർദേശിച്ചതിന് മറുപടിയായാണ് ഈ പ്രസ്താവന. എന്നാൽ ഈ ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാവിലെ 9 മണിമുതൽ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റിന് മുൻപിൽ അദ്ദേഹം പ്രതിഷേധമായി ഉപവാസം ആരംഭിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam