ഡൽഹി:
ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. വാണിജ്യ മന്ത്രാലയവും ധനമന്ത്രാലയ ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച് ചർച്ച നടത്തുകയാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ അളവ് 14 ശതമാനം കുറയ്ക്കാനും ലക്ഷ്യമിടുന്നതായാണ് സൂചന.