Thu. Oct 9th, 2025 12:02:53 AM
കാസര്‍ഗോഡ്:

ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. എന്നാൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ച്‌ കൊണ്ട് ക്ലാസുകൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam