Sun. Feb 23rd, 2025
ഡൽഹി:

രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. പരിശോധന നിരക്കിൽ തീരുമാനമെടുക്കുന്നത് സംസ്ഥാനങ്ങൾക്ക് വിടണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം കോടതി തള്ളി. വിവിധ സംസ്ഥാനങ്ങളിൽ പരിശോധനക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം.

By Athira Sreekumar

Digital Journalist at Woke Malayalam