Mon. Dec 23rd, 2024

കണ്ണൂര്‍:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മട്ടന്നൂരില്‍ എക്സൈസ് ജീവനക്കാരനായ കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുനിൽ കുമാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസ കോശത്തിന്‍റെയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വെന്‍റിലേറ്റരില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  പനികൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 21 ആയി ഉയര്‍ന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam