Mon. Dec 23rd, 2024
കൊച്ചി:

ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍  ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച ഹൈക്കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കി. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ ഉചിതമായ ഫോറത്തിൽ പരാതി നൽകാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 89 കുട്ടികള്‍ക്ക് മാത്രമാണ് പഠന സൗകര്യം ഒരുക്കാനുള്ളതെന്നും, ഇവർക്ക് ഉടൻ തന്നെ  സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam