Sat. Jan 18th, 2025

എറണാകുളം:

സംസ്ഥാനം ഓൺലൈൻ ക്ലാസ്സുകൾക്ക് പൂർണസജ്ജമെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 872 വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇതിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണെന്നും, ഓൺലൈൻ ക്ലാസ്സുകൾ റെക്കോർഡ് ചെയ്തു എത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിദ്യാർത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam