വായന സമയം: < 1 minute

ന്യൂ‍ഡല്‍ഹി:

സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യം അറിയണം. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും, പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്റെ മണ്ണ് കൈയ്യേറാനും അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

देश के वीर शहीदों को मेरा सलाम।

Rahul Gandhi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜೂನ್ 16, 2020

Advertisement