Fri. Apr 19th, 2024
ഡൽഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാചര്യത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും. പതിനേഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇന്ന് യോഗത്തിൽ പങ്കെടുക്കുക. ഇന്നത്തെ ചർച്ച കൂടി കഴിഞ്ഞ ശേഷം പ്രധാനമന്ത്രി ചർച്ച ഉപസംഹരിച്ച് മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന. ഇന്നലെ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടതൽ ധനസഹായം ആവശ്യപ്പെട്ടിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam