Sun. Apr 27th, 2025
കാസർഗോഡ്:

കൊവിഡ് പ്രതിസന്ധിക്കിടെ കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപിക്കുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ ആയിരത്തിഅഞ്ഞൂറിലധികം ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി ബാധിതരെ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 69 പേർക്കാണ്  ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 

By Athira Sreekumar

Digital Journalist at Woke Malayalam