Thu. Jan 23rd, 2025

ന്യൂഡല്‍ഹി:

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2003 കൊവിഡ് മരണങ്ങള്‍.  ഇതോടെ ലോകത്ത് തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. അതേസമയം, ഒറ്റയടിക്ക് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാതിരുന്ന 1,328 മരണങ്ങളടക്കം ഇന്നലത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പതിനോരായിരത്തി തൊള്ളായിരത്തി മൂന്ന് പേരാണ് ഇതുവരെ രാജ്യത്ത് വെെറസ്മ ബാധിച്ച് മരിച്ചത്. അതേസമയം, 24 മണിക്കൂറിൽ 10,974 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

By Binsha Das

Digital Journalist at Woke Malayalam