Wed. Jan 22nd, 2025
വയനാട്:

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വയനാട് സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ചു വരുത്തിയതിനെതിരെ പ്രതിഷേധം ശക്തം. ഇന്ന് 35 സര്‍വീസുകള്‍ നടത്തുന്ന ഡിപ്പോയില്‍, അധികമായി നൂറോളം ജീവനക്കാരെ വിളിച്ചു വരുത്തിയതിനെതിരെയാണ് പ്രതിഷേധം. എന്നാൽ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ദേശപ്രകാരമാണ് ഡിപ്പോയുടെ പ്രവര്‍ത്തനമെന്നും മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam