Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പോകാൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സർക്കാർ തീരുമാനിച്ചു. ബിരുദ കോഴ്‌സുകള്‍ക്ക് 70 സീറ്റ് വരെ വര്‍ധിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബിരുദാനന്തര ബിരുദത്തിന് സയന്‍സ് വിഷയങ്ങളില്‍ 25, ആര്‍ട്‌സ്-കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് വരെയും വർധിപ്പിക്കാം. എന്നാൽ എത്ര സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam