Mon. Dec 23rd, 2024

ഡൽഹി:

ഇന്ത്യ പാകിസ്ഥാന്‍റെയോ ചൈനയുടെയോ ഭൂമി ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടത് സമാധാനവും ശാന്തതയുമാണെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയില്‍ ഗുജറാത്തിലെ അണികളെ അഭിസംബോധ ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈന-ഇന്ത്യ അതിർത്തി തർക്ക വിഷയം സൂചിപ്പിച്ചാണ് മന്ത്രിയുടെ പ്രസ്താവന. കൊവിഡ് പ്രതിസന്ധി കൂടുതല്‍ക്കാലം നിലനില്‍ക്കില്ലെന്നും കൊവിഡിനെതിരായ വാക്സിന്‍ ഉടന്‍ തന്നെ തയ്യാറാകുമെന്നും ഗഡ്ഗരി കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam