ന്യൂഡല്‍ഹി:
രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം വ്യക്തമാക്കുന്നു. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ രോഗവ്യാപനം വൈകിപ്പിക്കുകയും കുറയ്ക്കുകയും ചെയ്തു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അടച്ചുപൂട്ടല്‍ കൊവിഡ് ബാധിതരുടെ എണ്ണം 69 മുതൽ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാൻ സാധിച്ചുവെന്നും പഠനം പറയുന്നു.