ഡൽഹി:
കൊവിഡ് കൂടുതലായി വ്യാപിക്കുന്ന നാല് സംസ്ഥാനങ്ങളിലായി 204 ഐസൊലേഷന്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. ഉത്തര്‍പ്രദേശിൽ എഴുപത്, ഡല്‍ഹിയിൽ അമ്പത്തി നാല്, തെലങ്കാനയിൽ അറുപത്, ആന്ധ്രയിൽ ഇരുപത് എന്നിങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്ന റെയിൽവേ കോച്ചുകളുടെ എണ്ണം. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി മാറ്റിയിരിക്കുകയാണ്. രോഗവ്യാപനം രൂക്ഷമാകുന്ന അഞ്ച് ജില്ലകളില്‍ അരലക്ഷം പരിശോധനകള്‍ ഉടന്‍ നടത്തുമെന്ന് തെലങ്കാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.