Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കാര്യമായി വർധിക്കുന്നുണ്ടെങ്കിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രണവിധേയമായത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. വൈറസ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതെന്നും, അത് രണ്ടാം ഘട്ടത്തിൽ എത്തിയപ്പോഴും പത്ത് ശതമാനം പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധ ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കാരിക്കാൻ അനുവദിക്കാതിരിക്കുക, അവരെ ക്വാറൻ്റൈനിൽ പാർപ്പിച്ച സ്ഥലങ്ങൾ ഭീകരകേന്ദ്രങ്ങളായി ചിത്രീകരിക്കുക ഇതൊന്നും ശരിയായ നടപടി അല്ലെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam