Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് കൊവി‍ഡ‍് സ്ഥിരീകരിക്കുകയും 311 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവി‍ഡ‍് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. നിലവിൽ 1,49,348 ആളുകളാണ് ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം 1,62,379 പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണം അതിവേഗം കൂടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ച് ചേർത്തിരുന്നു. നഗര, ജില്ലാ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam