Mon. Dec 23rd, 2024

ഇസ്ലാമാബാദ്:

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും പരിശോധനയില്‍ കൊവിഡ് ബാധിതനാണെന്ന് തെളിഞ്ഞുവെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അഫ്രീദി ഫൗണ്ടേഷന്‍ വഴി താരം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായിരുന്നു. ഇങ്ങനെയാകാം ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്ററാണ് അഫ്രീദി. നേരത്തെ തൗഫീഖ് ഉമറിനും സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്കും കൊവിഡ്19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam