Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡ് പ്രതിസന്ധിക്കിടയിലും സാധാരണക്കാരെ ദുരിതത്തിലാക്കി രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ‍് ഓയിലിന്‍റെ വില താഴ്ന്നിരിക്കുമ്പോഴാണ്  ഇന്ത്യയില്‍ ഇന്ധനവില കുതിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam