Thu. Jan 23rd, 2025
ഡൽഹി:

ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് ശമ്പളം കൊടുക്കാത്തതിൽ വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ, നോർത്ത് ഡൽഹി മുനസിപ്പൽ കോർപറേഷൻ എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഡോക്ടർമാർക്ക് എത്രയും വേ​ഗം ശമ്പളം നൽകണമെന്ന് കോടതി ഉത്തരവിട്ടു. മൂന്നു മാസമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് കൂട്ടരാജി വെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ ഹിന്ദു റാവ്, കസ്തൂർബാ ആശുപത്രികളിലെ ഡോക്ടർമാർ കത്തയച്ചതിനെ തുടർന്നാണ് നടപടി.

By Athira Sreekumar

Digital Journalist at Woke Malayalam