Fri. Jun 27th, 2025
കണ്ണൂർ:

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു ഇരിക്കൂർ പട്ടുവം സ്വദേശി ഉസ്സൻ കുട്ടി മരിച്ചു. ഈ മാസം ഒൻപതാം തീയതി മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം നാട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പിന്നീട് പനി വന്നതോടെ കണ്ണൂ‌ർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് ബാധയുണ്ടായിരുന്നോ എന്നറിയാൻ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

By Athira Sreekumar

Digital Journalist at Woke Malayalam