Thu. Jan 23rd, 2025
ഡൽഹി:

ലോക്ക്ഡൗൺ പ്രതിസന്ധിക്കിടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ വിഷയത്തിൽ ചർച്ചകൾക്ക് സംസ്ഥാന സർക്കാരുകൾ സാഹചര്യം ഒരുക്കണമെന്നും ജൂലൈ അവസാനത്തോടെ എത്ര കേസുകൾ ഒത്തു തീർപ്പായെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam