Fri. Apr 4th, 2025
കൊച്ചി:

നിലവിൽ 51 കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിർദ്ദേശിച്ചു. എന്നാൽ കൊറോണ ബാധിച്ച്‌ ജില്ലയിൽ ഗുരുതരമായിരുന്ന രോഗിയുടെ നില ഭേദപ്പെട്ടതായും അദ്ദേഹം അറിയിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്താനിടയുള്ള മാര്‍ക്കറ്റ്, വെയര്‍ ഹൗസ്സ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനും നിർദ്ദേശം നൽകി. എന്നാൽ തേവരയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam