Tue. Jul 29th, 2025
മുംബൈ:

മഹാരാഷ്ട്രയിൽ സാമൂഹികനീതി വകുപ്പ് മന്ത്രിയായ ധനജ്ഞയ് മുണ്ഡേയ്ക്കും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡ്രൈവർമാർ, പാചക്കകാരൻ, പേഴ്സണൽ അസിസ്റ്റൻ്റ് അടക്കമുള്ളവർക്കാണ് രോഗബാധ. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ പരിശോധന ഫലം പുറത്തുവന്നത്. മഹാരാഷ്ട്രയിൽ ഭവനമന്ത്രി ജിതേന്ദ്ര അവാ‍ഡിനും പൊതുമരാമത്ത് മന്ത്രി അശോക് ചവാനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam