Sat. Jan 18th, 2025
ഡൽഹി:

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,956 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 396 പേർ മരണപ്പെടുകയും ചെയ്തു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് ,ഗുജറാത്ത് ,ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാണെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. എന്നാൽ ഇത് വരെ 1,47,194 പേരാണ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നിലവിൽ നാലാം സ്ഥാനത്താണ്.

By Athira Sreekumar

Digital Journalist at Woke Malayalam