ദുബായ്:
വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്ന് തുടങ്ങുമ്പോള്‍ 76 സർവ്വീസുകളാണ് കേരളത്തിലേക്കുള്ളത്. മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുഎഇയിൽ നിന്ന് മാത്രം 45 അധിക വിമാനങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ 44എണ്ണവും കേരളത്തിലേക്കാണെന്നാണ് വിവരം. ജൂൺ 9 മുതൽ 19 വരെയുള്ള രണ്ടാം ഘട്ടത്തില്‍ എട്ട് വിമാനങ്ങളാണ് കേരളത്തിലേക്ക് അധികമായി സർവീസ് നടത്തുന്നത്.