Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

 
ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചതായി കേന്ദ്രമന്ത്രി ഡിവി സദാനന്ദഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക്  ഹൈഡ്രോക്സിക്ലോറോക്വീന്‍ ഉപയോഗപ്രദമാണെന്ന വാദത്തെ തുടർന്നാണ്  മരുന്നുകള്‍ കൂടുതലായി മറ്റ് രാജ്യങ്ങളിലേക്ക് ആവശ്യപ്രകാരം കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍‌ തുടരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam