Mon. Dec 23rd, 2024

ഇടുക്കി:

ഇടുക്കി  മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകൾ ഇന്ന് രാവിലെ 8 മണി മുതൽ  ഘട്ടം ഘട്ടമായി തുറന്നു.  ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു.  തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവ‍ർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദ്ദേശിച്ചു.  മഴ ശക്തമായാൽ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് നടപടി.

അതേസമയം ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam