Sat. Jul 27th, 2024
മാഹി:

പള്ളൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി. ഈ മാസം 3ന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 3 പേരാണ് മാഹിയിൽ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 65 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 57 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam