Sat. Jul 27th, 2024

തിരുവനന്തപുരം:

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ  ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ  വിജിലൻസ് അന്വേഷണം തുടരാമെന്ന്  ഹൈക്കോടതി. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയാണ് കോടതി ഇന്ന് തള്ളിയത്. ഇതേ കേസിൽ സമർപ്പിച്ച വിടുതൽ ഹർജി മെയ് 29ന് കോട്ടയം വിജിലൻസ് കോടതിയും തള്ളിയിരുന്നു.  2003-07 കാലഘട്ടത്തിനുള്ളിൽ ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് ടോമിൻ ജെ തച്ചങ്കരി 65 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചന്നാണ് കേസ്.

By Binsha Das

Digital Journalist at Woke Malayalam