ജനീവ:
കൊവിഡ് രോഗലക്ഷണമില്ലാത്തവർ മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള സാധ്യത കുറവാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന. നിരവധി ആരോഗ്യ വിദഗ്ദ്ധർ ഡബ്ല്യുഎച്ച്ഒ വക്താവ് ഡോക്ടർ മരിയ കെർക്കോവിന്റെ ഈ പ്രസ്താവനയെ എതിർത്തതോടെയാണ് തന്റെ വാക്കുകൾ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിന് ശാസ്ത്രീയ പിൻബലമില്ലെന്നും മരിയ തന്നെ വ്യക്തമാക്കിയത്. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 73,16,820 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 4,13,000ത്തിലധികം പേർ മരണപ്പെടുകയും ചെയ്തു.