തിരുവനന്തപുരം:
സംസ്ഥാനത്തെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ആർടിസി. ചാര്‍ജ് വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് സ്വാകര്യ ബസ്സുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍മാറിയതോടെ തിരക്കുള്ള ഹ്രസ്വ ദൂര റൂട്ടുകളില്‍ നാളെ മുതല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പൊതുഗതാഗതം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ പിടിവാശി തുടര്‍ന്നാല്‍ യാത്രക്കാര്‍ പൊതുഗതാഗതത്തെ കൈവിടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയിട്ടും കെഎസ്ആർടിസിയില്‍ തിരക്ക് ഇല്ലാത്ത അവസ്ഥയാണ്. എന്നാല്‍ ചില റൂട്ടുകളില്‍ ചില സമയത്ത് യാത്രാക്ലേശം രൂക്ഷമാണ്. അത് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.