Sun. Feb 23rd, 2025
ഡൽഹി:

രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇന്നലെ പെട്രോളിന് അറുപത് പൈസയും ഡീസലിന് 57 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് രാജ്യത്തെ ഇന്ധന വില വർധനവിന് പിന്നിൽ. മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി കേന്ദ്രം 10 രൂപയും ഡീസലിന് 13 രൂപയും വർധിപ്പിച്ചിരുന്നു. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് പ്രധാന കാരണം.

By Athira Sreekumar

Digital Journalist at Woke Malayalam