Fri. Nov 22nd, 2024
ഡൽഹി:

ആധാര്‍ നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. ആധാര്‍ പണബില്ലായി കൊണ്ടുവന്ന് പാര്‍ലമെന്റില്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്നും പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ സ്വകാര്യത അവകാശം ഉറപ്പാക്കണം എന്നതടക്കുമുള്ള നിരവധി ഉപാധികള്‍ മുന്നോട്ടുവെച്ചാണ് ആധാര്‍ നിയമവിധേയമാക്കിയ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. തുറന്ന കോടതിയില്‍ വാദം കേട്ട് കേസ് വിശദമായി പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam