Thu. Dec 19th, 2024
തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. പാലക്കാട്- 14, ആലപ്പുഴ- 11, തിരുവനന്തപുരം- 10, കോട്ടയം- 8, പത്തനംതിട്ട- 7, കോഴിക്കോട്- 7, തൃശൂര്‍- 6, മലപ്പുറം- 6, വയനാട്- 6, കൊല്ലം- 5, കണ്ണൂര്‍- 5, എറണാകുളം- 4, കാസര്‍ഗോഡ്- 2 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

അതേസമയം ഇന്ന് 34 പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. നിലവിൽ 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 848 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. ഇന്ന് പുതുതായി 10 പ്രദേശങ്ങൾ കൂടി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്താകെ 158 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam