Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന  ആരോഗ്യ പ്രവർത്തകർക്ക് ക്വാറന്റീൻ ദിനങ്ങൾ നിഷേധിച്ചെന്നാരോപിച്ച് നഴ്സുമാർ ഇന്ന് കരിദിനം ആചരിച്ചു. സി പി എം അനുകൂല സംഘടനയായ കെജിഎൻഎയും, പ്രതിപക്ഷ സംഘടനയായ കെജിഎംയുവും ചേർന്നാണ് മെഡിക്കൽ കോളേജിന് മുൻപിൽ പ്രതിഷേധം നടത്തിയത്. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് പത്തു ദിവസത്തെ ജോലിക്ക് ശേഷം പതിനാലു ദിവസം ക്വാറന്റീൻ അനുവദിക്കുന്ന രീതിയാണ് ഇതുവരെ തുടർന്ന് വന്നിരുന്നത്.

എന്നാൽ ഈ ക്വാറന്റീൻ കാലാവധി തിരുത്തിക്കൊണ്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ജീവനക്കാരുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെയുള്ള നടപടികളാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നതെന്ന് നഴ്സുമാരുടെ സംഘടന ആരോപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam