വാഷിംഗ്‌ടൺ:
ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എൺപതിനായിരം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു. ഇതിനോടകം 4,05,048 പേര്‍ വൈറസ് ബാധ മൂലം മരണപ്പെടുകയും 34,53,492 പേര്‍ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള അമേരിക്കയിൽ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേരാണ് ഇതുവരെ മരിച്ചത്. ബ്രസീലിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് അടുക്കുന്നു.
എന്നാൽ കൊവിഡിന് എതിരായ ജാഗ്രത കൈവിടരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പയും വിശ്വാസികളെ ഓർമ്മപ്പെടുത്തി. സാമൂഹിക അകലവും മാസ്കും ശീലമാക്കണമെന്നും ഇറ്റലിയിൽ രോഗവ്യാപനം കുറഞ്ഞെങ്കിലും ആശ്വസിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.