ന്യൂഡല്‍ഹി:
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ വര്‍ധനവ് നിമയപരമായി പരിഗണിക്കാന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. ലോക് ഡൗണ്‍ മൂലം കമ്മീഷന് സിറ്റിങ്ങുകള്‍ നടത്താന്‍ സാധിക്കുന്നില്ല. ഒരു വിഭാഗം ബസ് ഉടമകള്‍ പണിമുടക്കുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.