Mon. Dec 23rd, 2024
ശ്രീനഗർ:

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറായി നടക്കുന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ ഇന്ത്യൻ കരസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു.

ഭീകരവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഷോപിയാനിലെ റെബാന്‍ മേഖലയിൽ സൈന്യം ഞായറാഴ്ച നടത്തിയ തെരച്ചിലിനിടെ തീവ്രവാദികൾ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ക്രമണത്തിനെതിരെ സുരക്ഷസേന തിരിച്ചടിക്കുകയായിരുന്നു.

അ‍‌ഞ്ച് ഭീകരരെ  വധിച്ചു. പിന്നാലെ പിഞ്ചോരാ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിൽ ഏറ്റുമുട്ടലിനെ തുടർന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്റർനെറ്റ് സംവിധാങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.

 

By Arya MR