Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന വിഷയം ചർച്ച ചെയ്യുന്നതായി സൂചന. നിലവിൽ ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ നൽകിയതിന് പിന്നാലെ പല സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതും ആശങ്ക പുലർത്തുന്നുണ്ട്. ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖകള്‍ കൊണ്ടുവരണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഉടൻ ചർച്ചകൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam