Mon. Dec 23rd, 2024

എറണാകുളം:

കൊവിഡ് പശ്ചാത്തലത്തിൽ അടച്ച ആരാധനാലയങ്ങൾ തുറക്കാമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ ആരാധനാലയങ്ങൾ തുറക്കരുതെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്.  എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികൾ വിശ്വാസികളുടെ എതിർപ്പ് മാനിച്ച് തുറക്കുന്നത് നീട്ടിവെച്ചു.  മറ്റൂ‍‍ർ സെൻ്റ ആൻ്റണീസ് പള്ളിയും, കടവന്ത്ര സെൻ്റ ജോസഫ് പള്ളിയുമാണ് തുറക്കുന്നത് നീട്ടിവച്ചിരിക്കുന്നത്.

കേന്ദ്രസ‍ർക്കാ‍ർ മാ‍​ർ​ഗനി‍ർദേശം അനുസരിച്ച് സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശുചീകരിച്ച് മെയ് ഒൻപത് മുതൽ തുറക്കാമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ആളുകൾ ഒത്തുകൂടുന്നത് കൊവിഡ് വ്യാപനം വർദ്ധിക്കാൻ ഇടയാക്കുമെന്ന് കാണിച്ച് വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു.

അങ്കമാലി അതിരൂപതയ്ക്ക് പിന്നാലെ ലത്തീൻ അതിരൂപതയും ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നിലപാട് മാറ്റിയിട്ടുണ്ട്. കൊവിഡ് കാലത്ത് പള്ളി തുറക്കണമെന്ന് നി‍ർബന്ധമില്ലെന്ന് യാക്കോബായ സഭയും വ്യക്തമാക്കി.

By Arya MR