ന്യൂഡല്‍ഹി:
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തി നാലായി. ആകെ രോഗബാധിതരുടെ െഎണ്ണം അറുപത്തി എട്ട് ലക്ഷത്തി അമ്പതിനായിരം കടന്നു. അമേരിക്കയില്‍ മാത്രം രോഗികള്‍ 19 ലക്ഷം കവിഞ്ഞു. ബ്രസീലിലും റഷ്യയിലും സ്ഥിതി ആശങ്കാജനകമാകുകയാണ്. ബ്രസീലില്‍ ആറ് ലക്ഷത്തി നാല്‍പ്പത്തി മൂവായിരത്തില്‍ അധികം പേര്‍ക്കും, റഷ്യയില്‍ 4,50,000ത്തിന് അടുത്ത് ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ഒരുസമയത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടായ സ്പെയിനിലും ഇറ്റലിയിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്നലെ ഒരാള്‍ മാത്രമാണ് സ്പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.