Tue. Jul 1st, 2025
ന്യൂഡല്‍ഹി:

 
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തി എണ്ണൂറ്റി എണ്‍പത്തി ഏഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 294 പേര്‍ വെെറസ് ബാധിച്ച് മരിക്കുകയും ചെയ്തു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഒറ്റ ദിവസത്തിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെയും മറികടന്ന് ആറാം സ്ഥാനത്തെത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി ആറായിരത്തി അറുന്നൂറ്റി അമ്പത്തി ഏഴായി ഉയര്‍ന്നു.

ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒന്നാണ്. 6,642 പേരാണ് ഇന്ത്യയില്‍ ഇതുവരെ വെെറസ് ബാധിച്ച് മരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam