Mon. Dec 23rd, 2024
തിരുവനന്തപുരം:

അമ്പലപ്പാറയില്‍ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്പലരും ശ്രമിക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കാൻ ദേശീയതലത്തിൽ ശ്രമം നടക്കുന്നുവെന്നും അമേരിക്കയില്‍ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

ആന ചെരിഞ്ഞത് പാലക്കാട് ആണെങ്കിലും അത് മലപ്പുറത്ത് ആക്കി ചിത്രീകരിച്ച് ഒരു പ്രത്യേക മതവിഭാഗത്തെ ആക്രമിക്കുകയാണ് ചെയ്തത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയടക്കം മലപ്പുറം എന്നാണ് ട്വീറ്റ് ചെയ്തതെന്നും ഇത്തരത്തിൽ കേരളത്തിനെതിരെയുള്ള വർഗീയ പ്രചാരണത്തിൽ ബിജെപി എംപി മനേകാ ഗാന്ധി എപ്പോഴും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

By Arya MR